ടൂ വീലർ യൂസേഴ്‌സ് അസോ. പ്രതിഷേധം
Thursday 22 January 2026 12:29 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിയ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടൂ വീലർ യൂസേഴ്‌സ് അസോ. പ്രതിഷേധത്തിലേക്ക്. 24ന് രാവിലെ 10ന് റെയിൽവേ സ്റ്റേഷന് മുൻപിൽ നടത്തുന്ന ധർണ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്യും. കത്തിയ ബൈക്കുകളുടെ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമാക്കുന്നതിന് വാഹനങ്ങളുടെ എൻജിൻ നമ്പറും ഉടമകളുടെ പേരും റെയിൽവേ പ്രസിദ്ധീകരിക്കണം. പ്രീമിയം പാർക്കിംഗിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കുക, പാർക്കിംഗ് ഏരിയയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിക്കും. ജയിംസ് മുട്ടിക്കൽ, ജോണി പുല്ലോക്കാരൻ, സജി ആറ്റത്ര, കെ.സി.കാർത്തികേയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.