വാക്ക് ഇൻ ഇന്റർവ്യൂ
Thursday 22 January 2026 1:33 AM IST
ഉള്ളൂർ: എസ്.എ.ടി ഹോസ്പിറ്റൽ ഹെൽത്ത് എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമസികളിൽ താത്കാലിക ഒഴിവുകളിലേക്ക് ഫാർമസിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്.മിനിമം യോഗ്യത: കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമ കോഴ്സ്.കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.പ്രായം 2025 ഡിസംബർ 1ന് 35 വയസ് കവിയരുത്.താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത,ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ,പ്രവൃത്തി പരിചയം,പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 29ന് സൊസൈറ്റി ഓഫീസ് പ്രവർത്തിക്കുന്ന എസ്.എ.ടി ആശുപത്രി ഗോൾഡൻ ജൂബിലി ബിൽഡിംഗ് ഒന്നാം നിലയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.