പട്ടാപ്പകൽ ബൈക്ക് മോഷണം പോയി
Thursday 22 January 2026 1:50 AM IST
തൊടുപുഴ: നഗരത്തിൽ നിന്ന് പട്ടാപ്പകൽ ബൈക്ക് മോഷണം പോയി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ തൊടുപുഴ സീസർ പാലസ് ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് വാഹനം മോഷ്ടിച്ചത്. കാളിയാർ സ്വദേശി സച്ചിന്റെ കെ.എൽ 63 സി 1134 ബ്ലാക്ക് ബജാജ് പൾസർ 220 വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. സുഹൃത്തിനൊപ്പമെത്തിയ സച്ചിൻ ഹോട്ടലിനുള്ളിൽ കയറിയപ്പോഴായിരുന്നു സംഭവം. ഹെൽമറ്റും വണ്ടിയുടെ താക്കോലും വാഹനത്തിൽ തന്നെയുണ്ടായിരുന്നു. ഇതേ ഹോട്ടലിൽ ഉണ്ടായിരുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.