വാർഷിക സമ്മേളനം
Thursday 22 January 2026 7:11 AM IST
ആലപ്പുഴ:തെന്നൽ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്
വി.ആർ.രഘുവരൻ അദ്ധ്യക്ഷനായി.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബിനീഷ് വിജയൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ രാജം, സി.ജെ.നീതു,സംഘം സെക്രട്ടറി കെ.കെ.കുഞ്ഞു മണി അനിൽ നീലാംബരി, കെ.കെ.സാനു,ഫെയ്സി വി.ഏറനാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ആർ.രഘുവരനെ പ്രസിഡന്റായും കെ.എച്ച്. സുരേഷിനെ വൈസ് പ്രസിഡന്റായുംകെ.കെ.കുഞ്ഞു മണിയെ സെക്രട്ടറിയായും എൻ.വി.ജയശ്രീ ദേവിനെ ഖജാൻജിയായും തിരഞ്ഞെടുത്തു.