പ്രൊട്ടക്ഷൻ കൗൺസിൽ

Thursday 22 January 2026 8:16 AM IST

ചെന്നിത്തല: ചെന്നിത്തല കേന്ദ്രമാക്കി ആരംഭിക്കുന്ന സീനിയർ സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ഉദ്ഘാടനം 26 ന് കേരള വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്യും. റിട്ട.സബ് ജഡ്ജ് എം.ടി.തര്യച്ചൻ അദ്ധ്യക്ഷനാകും.തുടർന്ന് മാജിക് പ്ലാനറ്റ് അലിയുടെ മാജിക് ഷോ നടക്കും. സീനിയർ സിറ്റിസൺസ് കൗൺസിൽ പ്രസിഡന്റ് ജി.ശാമുവേൽ, ജനറൽ സെക്രട്ടറി ജയകുമാർ പുളിന്താനത്ത്, വൈസ് പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ രാജൻ നായർ, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.