കാത്തിരിപ്പ് കേന്ദ്രം: ഒപ്പ് ശേഖരണം
Thursday 22 January 2026 8:41 AM IST
കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ തിരക്കുള്ള മങ്കൊമ്പ് തെക്കേകര, ബ്ലോക്ക് ജംഗ്ക്ഷൻ എന്നിവിടങ്ങൾക്ക് പുറമെ ചമ്പക്കുളം സ്റ്റാൻഡിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചമ്പക്കുളം വികസന സമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പെട്രോൾ പമ്പിന് സമീപം ബഹുജനപങ്കാളിത്വത്തോടെ നടന്ന ഒപ്പ് ശേഖരണം സെക്രട്ടറി അഗസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.തങ്കച്ചൻ അദ്ധ്യക്ഷനായി.ട്രഷറർ കെ.കെ ശശിധരൻ, കെ.എസ് പ്രസന്നകുമാർ, എ.എസ് സിന്ധുമോൾ, രാജു കോലപ്പള്ളി, കെ.പി ബാബു എന്നിവർ സംസാരിച്ചു.