അരൂർ–തുറവൂർ ഉയരപ്പാത: 35 ഗർഡറുകളും സ്ഥാപിച്ചു

Thursday 22 January 2026 8:44 AM IST

അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിൽ നിർണായക പുരോഗതി. അരൂർ ക്ഷേത്രം കവലയിൽ നിന്ന് വടക്കോട്ടുള്ള ഭാഗത്തെ 35 ഗർഡറുകളും സ്ഥാപിച്ചു. ഇതോടെ അരൂർ ബൈപ്പാസ് ഉൾപ്പെടെയുള്ള ഈ റീച്ചിലെ ഗർഡർ സ്ഥാപിക്കൽ ജോലികൾ പൂർത്തിയായി.

250 ടൺ ഭാരശേഷിയുള്ള ക്രെയിനുകൾ ഉപയോഗിച്ചാണ് ഗർഡർ സ്ഥാപിച്ചത്. സുരക്ഷാ ക്രമീകരണങ്ങളോടെ ഘട്ടംഘട്ടമായി നടത്തിയ പ്രവൃത്തി വിജയകരമായി പൂർത്തിയാക്കിയതോടെ ഉയരപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. തുടർന്നുള്ള ഘട്ടങ്ങളിലെ സ്ലാബ്, റോഡ് നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുകയാണ്.