എൽ.ഇ.ഡി ലൈറ്റ് ഉദ്ഘാടനം
Thursday 22 January 2026 8:46 AM IST
ആലപ്പുഴ:സെന്റ് മേരീസ് ഹൈസ്‌കൂൾ വട്ടയാൽ 1978 ബാച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിൽ സ്ഥാപിച്ച് നൽകിയ 16 സി.സി.ടി.വി ക്യാമറയുടെയും എൽ.ഇ.ഡി ലൈറ്റിന്റെയും ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷയും പൂർവ വിദ്യാർത്ഥിനിയുമായ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.പത്താം ക്ലാസ്സ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് ബോബൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ അറോജ്,വട്ടയാൽ വാർഡ് കൗൺസലർ ലൈല ബീവി, സ്കൂൾ ഹെഡ്മിസ്‌ട്രസ് എലിസബത് ജോസഫ്,ജേക്കബ് ഇസ്മയിൽ,കെ.എസ്. ജോർജ്ജ്,പി.ടി.എ പ്രസിഡന്റ് മുബീന അന്ന വി.ജോസ് എന്നിവർ സംസാരിച്ചു.