മെമ്പർഷിപ്പ് വിതരണം

Thursday 22 January 2026 8:48 AM IST

ചേർത്തല: കരപ്പുറം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ തണ്ണീർമുക്കം കൃഷിഭവൻ പരിധിയിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പ്രവീൺ ജി.പണിക്കർ,കെ.ആർ.യമുന, പി.ജയേഷ്,ഇന്ദുലേഖ,വൃന്ദാ സുനിൽ,കൃഷി ഡപ്യൂട്ടി ഡയറക്ടർ സുജാ ഈപ്പൻ,കൃഷി ഓഫിസർ കെ.ജെ.ഗിഫ്റ്റി,അസി.കൃഷി ഓഫിസർ ദീപാ കുമാരി എന്നിവർ പങ്കെടുത്തു.