കോൺ. നിലപാട് വ്യക്തമാക്കണം

Thursday 22 January 2026 8:53 AM IST

ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് സംഘടനാ ചുമതലയുള്ള നേതാവ് അറസ്റ്റിലായ സംഭവം കോൺഗ്രസിന്റെ ധാർമ്മിക അധഃപതനത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി.രാജീവ് പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്രത്തിലെ വാച്ചറും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമാണ് കൃഷ്ണകുമാർ.ആത്മീയതയെയും വിശ്വാസത്തെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന കോൺഗ്രസ്, സ്വന്തം നേതാക്കൾ നടത്തുന്ന ഇത്തരം നെറികേടുകളെക്കുറിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹരിപ്പാട്ടെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.