ഫ്രാൻസിന്റെ ജി-7 ക്ഷണം തള്ളി ട്രംപ്  മക്രോണിന് വിമർശനം

Thursday 22 January 2026 1:43 AM IST

വാഷിംഗ്ടൺ:യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ വിളിച്ചുചേർത്ത ജി7 അടിയന്തര യോഗത്തിൽ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇമ്മാനുവൽ മാക്രോൺ അവിടെ അധികകാലം ഉണ്ടാവില്ലെന്നും അദ്ദേഹത്തിന് രാഷ്ട്രീയ ആയുസ്സില്ലെന്നായിരുന്നു ട്രംപിന്റെ പരിഹസിച്ചു.

സ്വിറ്റ്സർലൻഡിലെ ദാവോസ് ഉച്ചകോടിക്ക് ശേഷം പാരീസിൽ യോഗം ചേരാമെന്നും യുക്രെയ്ൻ,ഡെന്മാർക്ക്,സിറിയ,റഷ്യ എന്നീ രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്താമെന്നും കാട്ടി മാക്രോൺ അയച്ച സ്വകാര്യ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ട്രംപ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.എന്നാൽ മാക്രോൺ വൈകാതെ സ്ഥാനമൊഴിയുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് ട്രംപ് ആവർത്തിച്ചു.

ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച ബോർഡ് ഓഫ് പീസ് സംരംഭത്തിൽ ചേരാൻ മാക്രോൺ വിസമ്മതിച്ചതിനെതിരെയും ട്രംപ് ആഞ്ഞടിച്ചു.ഇതിന് തിരിച്ചടിയായി ഫ്രഞ്ച് വൈനിനും ഷാംപെയ്നിനും മേൽ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.മാക്രോണിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു.

ഗ്രീൻലാൻഡ് വിഷയത്തിലും ഇരുനേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.ട്രംപിന്റെ ഭീഷണികൾക്കെതിരെ 'ഫ്രാൻസ് ആഗ്രഹിക്കുന്നത് പരസ്പര ബഹുമാനമാണെന്ന് മാക്രോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഡെ​ന്മാ​ർ​ക്കി​ന് ​ഗ്രീ​ൻ​ല​ൻ​ഡ് ​ന​ൽ​കി​യ​ത് ​ത​ങ്ങ​ൾ​:​ ​​​ട്രം​പ്

ദാ​വോ​സ്:​ ​ഗ്രീ​ൻ​ലാ​ൻ​ഡ് ​സം​ബ​ന്ധി​ച്ച് ​ഡെ​ൻ​മാ​ർ​ക്ക് ​ന​ന്ദി​യി​ല്ലാ​ത്ത​വ​രെ​ന്ന് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​​​ട്രം​പ്.​ ​ദാ​വോ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​​​വേ​ൾ​ഡ് ​ഇ​ക്കോ​ണ​മി​ക് ​ഫോ​റ​ത്തി​ലാ​ണ് ​ഗ്രീ​ൻ​ലാ​ൻ​ഡ് ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ട്രം​പ്.​ ​ഗ്രീ​ൻ​ല​ൻ​ഡ് ​അ​മേ​രി​ക്ക​ൽ​ ​സു​ര​ക്ഷ​ക്ക് ​അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും,​ ​ഗ്രീ​ൻ​ല​ൻ​ഡ് ​ത​ങ്ങ​ളാ​ണ് ​ഡെ​ന്മാ​ർ​ക്കി​ന് ​ന​ൽ​കി​യ​തെ​ന്നും​ ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ടു.

ഗ്രീ​ൻ​ല​ൻ​ഡ് ​യു.​എ​സി​നും​ ​റ​ഷ്യ​ക്കും​ ​​​ചൈ​ന​ക്കു​മി​ട​യി​ലെ​ ​ത​ന്ത്ര​പ്ര​ധാ​ന​ ​ഇ​ട​മാ​ണ്.​ ​അ​മൂ​ല്യ​ ​ധാ​തു​ക്ക​ളു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ദേ​ശീ​യ,​ ​അ​ന്ത​ർ​ ​ദേ​ശീ​യ​ ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​മാ​ണ്.​ ​ഇ​ത് ​നോ​ർ​ത്ത് ​അ​മേ​രി​ക്ക​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​അ​ത് ​ത​ങ്ങ​ളു​ടെ​ ​അ​തി​ർ​ത്തി​യാ​ണെ​ന്നും​ ​ട്രം​പ് ​ഊ​ന്നി​പ്പ​റ​ഞ്ഞു.​ര​ണ്ടാം​ ​ലോ​ക​മ​ഹാ​യു​ദ്ധ​ ​കാ​ല​ത്ത് ​ശ​ത്രു​ക്ക​ളു​ടെ​ ​​​​​കൈ​യി​ൽ​പ്പെ​ടാ​തെ​ ​ഗ്രീ​ൻ​ല​ൻ​ഡി​നെ​ ​ര​ക്ഷി​ച്ച​ത് ​യു.​എ​സാ​ണെ​ന്നും.​ ​ഗ്രീ​ൻ​ല​ൻ​ഡ് ​ഡെ​ന്മാ​ർ​ക്കി​ന് ​ന​ൽ​കി​യ​ത് ​ത​ങ്ങ​ളാ​ണെ​ന്നും,​ ​എ​ന്നാ​ൽ​ ​അ​വ​ർ​ക്ക് ​അ​തി​ന്റെ​ ​ന​ന്ദി​യി​ല്ലെ​ന്നും​ ​​​ട്രം​പ് ​പ​റ​ഞ്ഞു.

അ​തേ​സ​മ​യം​ ​ഗ്രീ​ൻ​ലാ​ൻ​ഡി​ൽ​ ​നാ​റ്റോ​ ​സൈ​നി​കാ​ഭ്യാ​സ​ത്തി​ന് ​ഫ്രാ​ൻ​സ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​അ​തി​ന് ​സം​ഭാ​വ​ന​ ​ന​ൽ​കാ​ൻ​ ​ത​യാ​റാ​ണെ​ന്നും​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണി​ന്റെ​ ​ഓ​ഫീ​സ് ​ബു​ധ​നാ​ഴ്ച​ ​അ​റി​യി​ച്ചു.