സ്പെയിനിൽ ട്രെയിൻ അപകടം:1 മരണം

Thursday 22 January 2026 1:51 AM IST

ബാർസിലോണ:സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം.ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറുകയായിരുന്നു.വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം.