സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി ചിക്കൻ പരമേശൻ; തയ്യാറാക്കാൻ പത്തുമിനിട്ട് മതി

Thursday 22 January 2026 12:41 PM IST

വെറൈറ്റി വിഭവങ്ങളോട് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾക്ക് പ്രിയമേറെയാണ്. സ്വദേശിയായാലും വിദേശിയായാലും ട്രെൻഡിംഗിലാകുന്ന വിഭവങ്ങളെ പലരും പരീക്ഷിക്കാറുമുണ്ട്. ഇത്തരം ഒരു വിദേശി വിഭവം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മകനും ഷെഫുമായ ബ്രൂക്‌ലിൻ പെൽറ്റ്‌സ് ബെക്കാം പങ്കുവച്ച ചിക്കൻ പരമേശൻ എന്ന വിഭവമാണ് വൈറലാവുന്നത്.

ആവശ്യമായ ചേരുവകൾ

  • പച്ചയിറച്ചി പൊടിച്ചത്
  • കുരുമുളക് പൊടി
  • ഉപ്പ്
  • ബ്രെഡ് പൊടിച്ചത്
  • മുട്ട
  • എണ്ണ
  • വേവിച്ച് കുറുക്കിയ തക്കാളി (ടൊമാറ്റോ പ്യൂറി)
  • വെണ്ണ
  • ബേസിൽ ഇല

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ പച്ച ഇറച്ചി പൊടിച്ചതിൽ ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കുക.
  • ഒരു പലകയിൽ പ്ളാസ്റ്റിക് വിരിച്ചതിനുശേഷം നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് കുറച്ചെടുത്ത് ചതുരാകൃതിയിൽ പരത്തുക.
  • ഒരു പാത്രത്തിൽ ബ്രെഡ് പൊടിച്ചത് എടുത്തുവയ്ക്കാം. ഇതിനൊപ്പം മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയെടുത്ത് നന്നായി അടിച്ചെടുക്കണം.
  • പരത്തിയെടുത്ത ഇറച്ചി ആദ്യം മുട്ടയിലും തുടർന്ന് ബ്രെഡ് പൊടിച്ചതിലും മുക്കിയെടുക്കുക.
  • പാനിൽ എണ്ണയെടുത്തതിനുശേഷം ഇറച്ചി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ ആഴത്തിൽ വറുക്കുക.
  • ശേഷം ഇതൊരു പാനിലേയ്ക്ക് മാറ്റി അതിനുമുകളിലായി ടൊമാറ്റോ പ്യൂറി ചേർക്കണം. ഇതിന് മുകളിലൊരു നല്ലരീതിയിൽ ചീസ് ഗ്രേറ്റ് ചെയ്തു ചേർക്കാം.
  • ഇനിയിത് ഓവനിലോ മറ്റോ വച്ച് ബേക്ക് ചെയ്തെടുക്കാം. അടപ്പുപാത്രത്തിൽ അടച്ചുവച്ച് ബേക്ക് ചെയ്താലും മതിയാകും. അവസാനം മുകളിലായി കുറച്ച് ചീസും ഒരു ബേസിൽ ഇലയും ചേർത്തുകഴിഞ്ഞാൽ ചിക്കൻ പരമേശൻ റെഡി. ചെറുചൂടോടെ കഴിക്കാം.