കളിചിരി നിറയുന്നതകാട്ടെ ഇനിയത്തെ 365 ദിവസങ്ങളും, ഭാവനയെ ചേർത്തു പിടിച്ച് നവീൻ
ഭർത്താവ് നവീന് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടി ഭാവന പങ്കുവച്ച ചിത്രങ്ങളും വാക്കുകളും ഏറ്റെടുത്ത് ആരാധകർ.
''ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് - ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ ഞാൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം. സ്നേഹവും സന്തോഷവും ഉല്ലാസവും തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി... എന്നായിരുന്നു വിവാഹ വാർഷിക ദിനത്തിൽ ഭാവനയുടെ വാക്കുകൾ.
നവീനൊപ്പമുള്ള മിറർ സെൽഫികളാണ് താരം പങ്കുവച്ചത്. 2018 ജനുവരി 22 ആയിരുന്നു ഭാവനയും കന്നട സിനിമ നിർമ്മാതാവ് നവീനുമായുള്ള വിവാഹം. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 'റോമിയോ" എന്ന കന്നട ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്ന് ഭാവന മുൻപ് പറഞ്ഞിരുന്നു. അതേസമയം നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന 'അനോമി" ആണ് റിലീസിന് ഒരുങ്ങുന്ന ഭാവന ചിത്രം. ഫെബ്രുവരി 6ന് തിയേറ്ററുകളിൽ എത്തും.