ആട് പോരാട്ടവുമായി ജോക്കി
Friday 23 January 2026 6:12 AM IST
കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ "ജോക്കി" ഇന്ന് തിയേറ്രറിൽ . പി.കെ സെവൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡോ.പ്രഗഭാൽ സംവിധാനം ചെയ്യുന്നു. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് കഥ .യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി ആണ് നായിക. വള്ളുവനാടൻ സിനിമാ കമ്പനിയാണ് കേരളത്തിൽ വിതരണം. ശക്തി ബാലാജിയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആർ. പി. ബാല പി. ആർ. ഒ : പ്രതീഷ് ശേഖർ .