അടൂർ ചിത്രത്തിൽ നയൻതാര മാറി, ഗ്രേസ് ആന്റണി നായിക

Friday 23 January 2026 6:14 AM IST

മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഇ​ന്ന് ​എ​റ​ണാ​കു​ള​ത്ത് ​ആ​രം​ഭി​ക്കും.​ ​മ​മ്മൂ​ട്ടി​ ​ഇ​ന്ന് ​ലൊ​ക്കേ​ഷ​നി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​തൊ​ടു​പു​ഴ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​മോ​ഹ​ൻ​ലാ​ലും​ ​ഇ​ന്ന് ​ത​ന്നെ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​ഗ്രേസ് ആന്റണിയും മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ൽ​ ​മീ​ര​ ​ജാ​സ്‌​മി​നും​ ​നാ​യി​ക.ഡേറ്റ് ക്ളാഷിനെ തുടർന്ന് അടൂർ- മമ്മൂട്ടി ചിത്രത്തിൽനിന്ന് നയൻതാര പിൻമാറുകയായിരുന്നു.​ ​ ​ ​ അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഷെ​ഹ​നാ​ദ് ​ജ​ലാ​ലും​ ​ത​രു​ൺ​മൂ​ർ​ത്തി​ ​ചി​ത്ര​ത്തി​ൽ​ ​ഷാ​ജി​കു​മാ​റും​ ​ആ​ണ്.​ ​യു​വ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​മു​ജീ​ബ് ​മ​ജീ​ദ് ​ആ​ണ് ​അ​ടൂ​ർ​ ​ചി​ത്ര​ത്തി​ന് ​ പശ്ചാത്തല സംഗീതം.​ ​ സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​കി​ഷ്‌​കി​ന്ധാ​കാ​ണ്ഡം,​ ​രേ​ഖാ​ചി​ത്രം,​ ​എ​ക്കോ,​ ​ക​ള​ങ്കാ​വ​ൽ,​ ​ഇ​ന്ന​ലെ​ ​റി​ലീ​സ് ​ചെ​യ്ത​ ​ച​ത്താ​പ​ച്ച​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​ണ് ​മു​ജീ​ബ് ​മ​ജീ​ദ്.​ ​ഒ​രു​മാ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​ചി​ത്രീ​ക​ര​ണം​ ​ആ​ണ് ​അ​ടൂ​ർ​ ​ചി​ത്ര​ത്തി​ന്.​ 35​ ​ദി​വ​സം​ ​കൊ​ണ്ട് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​വ​യ​നാ​ട് ​ആ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.​ ​ഇ​ന്ദ്ര​ൻ​സ്,​ ​അ​ലി​യാ​ർ,​ ​ന​ന്ദു,​ ​പി.​ ​ശ്രീ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​എ​ക് ​സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​എ​സ്.​ ​ജോ​ർ​ജ്,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​‌​ർ​ ​സു​നി​ൽ​ ​സിം​ഗ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബി​നു​ ​മ​ണ​മ്പൂ​ര്,​ ​അ​തേ​സ​മ​യം​ ​ഇ​ത് ​അഞ്ചാം ​ ​ത​വ​ണ​യാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​മീ​ര​ ​ജാ​സ്‌​മി​നും​ ​ഒ​രു​മി​ക്കു​ന്ന​ത്. ​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഭാ​മ​ ​അ​രു​ൺ,​ ​ബി​നു​ ​പ​പ്പു,​ ​ഇ​ർ​ഷാ​ദ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​:​ ​ര​തീ​ഷ് ​ര​വി.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം.​ ​ആ​ഷി​ഖ് ​ഉ​‌​സ്‌​മാ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്‌​മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്നു.