പുതുയുഗ യാത്ര 7ന് പയ്യന്നൂരിൽ

Thursday 22 January 2026 9:07 PM IST

പയ്യന്നൂർ: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് പയ്യന്നൂരിൽ നൽകുന്ന സ്വീകരണം വൻവിജയമാക്കാൻ സംഘാടകസമിതി രൂപീകരിച്ചു. ഫെബ്രുവരി 7ന് വൈകീട്ട് 3ന് ഗാന്ധി പാർക്കിലാണ് സ്വീകരണം. സംഘാടക സമിതി രൂപീകരണ യോഗം നിയോജക മണ്ഡലം ചെയർമാർ എം.ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി സി മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ.രാജൻ, എ.പി.നാരായണൻ, അഡ്വ.കെ.ബ്രിജേഷ് കുമാർ, കെ.ടി.സഹദുള്ള, എസ്.എ.ഷുക്കൂർ ഹാജി, അഡ്വ.ഡി.കെ.ഗോപിനാഥ്, പി.രത്നാകരൻ, കെ.വി.കൃഷ്ണൻ, കെ.കെ.സുരേഷ് കുമാർ, കെ.ജയരാജ്, സുനിൽ പ്രകാശ്, മഹേഷ് കുന്നുമ്മൽ, വി.രാജൻ ,എ.രൂപേഷ്, കെ.കെ.അഷ്റഫ് ,ഇ.പി.ശ്യാമള, കെ.വി.ഭാസ്കരൻ പ്രസംഗിച്ചു.ഭാരവാഹികൾ:എം.ഉമ്മർ (ചെയർമാൻ), എസ്.എ.ഷുക്കൂർ ഹാജി (ജന.കൺവീനർ), കെ.ജയരാജ് (ട്രഷറർ).