പ്രവാസി ഫെസ്റ്റ് വലിയപറമ്പിൽ

Thursday 22 January 2026 9:09 PM IST

​തൃക്കരിപ്പൂർ: പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് പ്രവാസി ഫെസ്റ്റും കുടുംബസംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും 26ന് വലിയപറമ്പ അക്വാ റിസോർട്ടിൽ നടക്കും. രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സെക്രട്ടറി എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്യും.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സഫറുള്ള വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി ബുഷ്റ പങ്കെടുക്കും. ജനപ്രതിനിധികൾക്ക് ആദരം, മോട്ടിവേഷൻ ക്ലാസ്, വട്ടപ്പാട്ട്, പ്രവാസികളുടെ കലാപരിപാടികൾ, ഇശൽ രാവ്, മെഗാ ദഫ് മുട്ട് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. അസീസ് കൂലേരി, അബ്ദുൽ ജലീൽ എം.പി, എ.ജി നൂറുൽ അമീൻ, മുഹമ്മദ് കുഞ്ഞി ടി.വി, ഷാഹുൽ ഹമീദ് വി.വി, സബത്തുള്ള ഹാജി കെ.പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.