മഠത്തുംപടി ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ഠ
Thursday 22 January 2026 9:10 PM IST
ഏഴിലോട്: കുഞ്ഞിമംഗലം മഠത്തുംപടി ശ്രീഭൂതനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഷഡാധാര പ്രതിഷ്ഠയോടെയുള്ള ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളിൽ വിവിധ പൂജാദി കർമ്മങ്ങളോടെ നടക്കും. 31ന് രാവിലെ ഗണപതി ഹോമം, ആധാരശിലാദി പരിഗ്രഹം, ആധാരശിലാദി ശുദ്ധി. വൈകുന്നേരം സ്ഥല ശുദ്ധ്യാദികൾ, ഭഗവതിസേവ, സർപ്പബലി.ഫെബ്രുവരി ഒന്നിന് രാവിലെ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ആധാരശിലാദി പ്രതിഷ്ഠ, രത്നന്യാസം (ശുഭമുഹൂർത്തത്തിൽ), വൈശ്യഹോമം.ഷഡാധാര പ്രതിഷ്ഠാ മുഹൂർത്തം ഫെബ്രുവരി ഒന്നിന് ഒരു മണി മുതൽ 1.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.വൈകുന്നേരം ഇഷ്ടക ന്യാസഹോമം, ഇഷ്ടക ന്യാസം, ഗർഭന്യാസ ഹോമം, ഗർഭ ന്യാസം സമാപനം.