കേരളോത്സവം യോഗമത്സരം

Thursday 22 January 2026 9:12 PM IST

തൃക്കരിപ്പൂർ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ജില്ലാ തല യോഗ മത്സരം എടാട്ടുമ്മൽ ചേതനയോഗ ഹാളിൽ നടന്നു.ജില്ലയിൽ നിന്നുള്ള അൻപതോളം താരങ്ങൾ മാറ്റുരച്ചു .യോഗ ഡാൻസിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിന് വേണ്ടി എടാട്ടുമ്മൽ റെഡ് സ്റ്റാർ ക്ലബ്ബ് ചാമ്പ്യന്മാരായി. വ്യക്തിഗത മത്സരത്തിൽ കെ.പി.ആര്യ , അലവ്യ പ്രസാദ് ,​അഭിനവ് മോഹൻ,പി.സി രഞ്ജിത്ത് എന്നിവർ ജേതാക്കളായി. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ വി.വി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗ അസോസിയേഷൻ സെക്രട്ടറി പ്രദീപ് കുമാർ, പ്രസിഡന്റ് എം.വി.നാരായണൻ, പി.വി.ചന്ദ്രൻ വി.വി.സുരേഷ്, കെ.ഗംഗാധരൻ സംസാരിച്ചു. കെ.വി.ഗണേഷ് സ്വാഗതവും വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.