അംഗൻവാടി വർക്കർമാർക്ക് പരിശീലനം
Thursday 22 January 2026 9:14 PM IST
തലശ്ശേരി: ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിന്റെ (ഡി ഡാഡ്) ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.തലശ്ശേരി മേഖലയിലെ അംഗൻവാടി വർക്കർമാർക്കായി എരഞ്ഞോളി മോറക്കുന്ന് അംഗൻവാടി ഹാളിലാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമീഷണർ എം.പി.ആസാദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.കെ.ഷഹീഷ് അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ കെ. അശ്വതി,
ഐ.സി.ഡി.എസ് സൂപ്പർവൈസർ മാരായ ഗ്രീഷ്മ, കെ.സിന്ധു, ഡി ഡാഡ് പോലീസ് കോഡിനേറ്റർ പി.സുനോജ് കുമാർ, ജെ.നെഫർറ്റിറ്റി എന്നിവർ സംസാരിച്ചു.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മുഹമ്മദ് ഷഫീഖ് ക്ലാസെടുത്തു.