ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് കല്ലുകൾ പതിച്ച 22 പവന്റെ സ്വർണകിരീടം

Thursday 22 January 2026 9:16 PM IST

ഗു​രു​വാ​യൂ​ർ​:​ ഗു​രു​വാ​യൂ​ര​പ്പ​ന് ​വ​ഴി​പാ​ടാ​യി​ 174​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​ക്കി​രീ​ടം​ ​സ​മ​ർ​പ്പി​ച്ചു.​ഇ​ന്ന് ​ ​ഉ​ച്ച​പൂ​ജ​യ്ക്കു​ ​ശേ​ഷം​ ​ന​ട​തു​റ​ന്ന​ ​നേ​ര​ത്താ​യി​രു​ന്നു​ ​സ​മ​ർ​പ്പ​ണം.​ തൃ​ശൂ​രി​ലെ​ ​ജ്വ​ല്ല​റി​ ​മാ​നു​ഫാ​ക്ച​റിം​ഗ് ​സ്ഥാ​പ​ന​മാ​യ​ ​അ​ജ​യ് ​ആ​ൻ​ഡ് ​ക​മ്പ​നി​ ​ഉ​ട​മ​ ​അ​ജ​യ​കു​മാ​റി​ന്റെ​ ​പ​ത്നി​ ​സി​നി​ ​അ​ജ​യ​കു​മാ​റാ​ണ് ​കി​രീ​ടം​ ​സ​മ​ർ​പ്പി​ച്ച​ത്.​ദേ​വ​സ്വം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഒ.​ബി.​അ​രു​ൺ​കു​മാ​ർ​ ​സ്വ​ർ​ണ​കിരീ​ടം​ ​ഏ​റ്റു​വാ​ങ്ങി.​

ക്ഷേ​ത്രം​ ​ഡെ​പ്യൂ​ട്ടി​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​പ്ര​മോ​ദ് ​ക​ള​രി​ക്ക​ൽ,​സി.​എ​സ്.​ഒ​ ​മോ​ഹ​ൻ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​സ​ന്നി​ഹി​ത​രാ​യി.​ വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഭ​ഗ​വാ​ന് ​ചാ​ർ​ത്തു​വാ​ൻ​ ​പാ​ക​ത്തി​ലാ​ണ് ​കി​രീ​ടം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം (21.75 പവൻ)​ തൂക്കം വരുന്നതാണ് കിരീടം. വഴിപാട് സമർപ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.