സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ത്രിദിന ഈശ്വര ഗാനോത്സവം

Thursday 22 January 2026 9:17 PM IST

പയ്യന്നൂർ:മൂന്നാമത് ത്രിദിന ഈശ്വര ഗാനോത്സവം നാളെ മുതൽ 26 വരെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കും. നാളെ വൈകീട്ട് 4ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഈശ്വരൻ ഭട്ടതിരിയുടെ സംസകൃത കാവ്യം പ്രേമാജ്ഞലിയുടെ പ്രകാശനം നടക്കും. കേരള ഹെൽത്ത് ഡയറക്ടർ ഡോ.പീയൂഷ് നമ്പൂതിരി മുഖ്യാതിഥിയാകും. എടനീർ മഠാധിപധി സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. ഈശ്വരഗാന തിലകം പുരസ്കാരം ആൾ ഇന്ത്യ റേഡിയോ റിട്ട.ഡപ്യൂട്ടി ഡയറക്ടർ ജനറൽ വിദ്വാൻ ഡോ.വാഗീശിന് സമ്മാനിക്കും. തുടർന്ന് സംഗീത കച്ചേരി. 25 ,​26 തീയതികളിൽ പ്രമുഖ സംഗീതജ്ഞരുടെ നേതൃത്വത്തിൽ രാവിലെ മുതൽ ഈശ്വര ഗാനാഞ്ജലി, സംഗീത കച്ചേരി. 26ന് വൈകീട്ട് ഡോ.താമരശ്ശേരി ഈശ്വരൻ ഭട്ടതിരിയുടെ സംഗീത കച്ചേരി. സ്വാമി കൃഷ്ണാനന്ദ ഭാരതി മുഖ്യാതിഥിയായിരിക്കും.