ഇന്റർ സ്‌കൂൾ ഫെസ്റ്റ്
Friday 23 January 2026 12:00 AM IST
തൊടുപുഴ: ന്യൂമാൻ കോളേജ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ കേരള ഇന്റർ സ്‌കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. കോളേജ് മാനേജർ ഫാ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ്, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്‌ട്രേറ്റർ ഫാ. അലൻ അലക്സ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു എബ്രഹാം, പ്രൊഫ. ബിജു പീറ്റർ, കോളേജ് ബർസാർ റവ. ഫാ. ബെൻസൻ എൻ. ആന്റണി, വകുപ്പ് മേധാവി ശോഭ തോമസ്, സ്റ്റാഫ് കോർഡിനേറ്റർ കിരൺ ജെ. കട്ടക്കയം സ്റ്റുഡന്റ്, കോർഡിനേറ്റർ പി.എൻ. അബിനാസ് എന്നിവർ സംസാരിച്ചു. ട്രഷർ ഹണ്ട്, ഫോട്ടോഗ്രാഫി, ഐ.പി.എൽ ഓക്ഷൻ, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, സ്‌പോട്സ്, ഡാൻസ്, ഫുട്‌ബോൾ, ചെസ് തുടങ്ങിയ മത്സര ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.