കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കി

Thursday 22 January 2026 10:44 PM IST

കണ്ണൂർ: ഡിവൈ .എസ് .പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. 2016 ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡിവൈ. എസ്.പി സദാനന്ദനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. ഫസൽ വധക്കേസിൽ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്റെ ഭീഷണി.