'വിസിൽ' അടിക്കാൻ വിജയ്, ടി.വി.കെയുടെ തിര.ചിഹ്നം
Friday 23 January 2026 3:56 AM IST
ചെന്നൈ: നടൻ വിജയ്‌യുടെ തമിഴകം വെട്രി കഴകം പാർട്ടിക്ക് (ടി.വി.കെ) വിസിൽചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിജയ് ആവശ്യപ്പെട്ട പത്ത് ചിഹ്നങ്ങളിലൊന്നാണ് വിസിൽ. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളിൽ ടി.വി.കെയ്ക്ക് വിസിൽ ചിഹ്നമാക്കാമെന്ന് കമ്മിഷൻ അറിയിച്ചു. 2019ലെ സൂപ്പർഹിറ്റ് ചിത്രം ബിഗിലിലുൾപ്പെടെ വിസിൽ നിരവധി വിജയ് ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ചിഹ്നം വോട്ടർമാർക്കിടയിൽ സ്വീകാര്യത നേടുമെന്നാണ് ടി.വി.കെയുടെ പ്രതീക്ഷ. വിസിൽ വിജയത്തിന്റെ ചിഹ്നമാണെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് പ്രതികരിച്ചു. ക്രിക്കറ്റ് ബാറ്റ്, ഓട്ടോറിക്ഷ തുടങ്ങിയ ചിഹ്നങ്ങളും പാർട്ടി സമർപ്പിച്ചിരുന്നു. ചിഹ്നം അനുവദിക്കുന്നത് വൈകുന്നതായി ടി.വി.കെ പരാതിപ്പെട്ടിരുന്നു.