സിൽവർ ജൂബിലി ആഘോഷം

Friday 23 January 2026 1:56 AM IST

കാട്ടാക്കട : കാട്ടാക്കട ചുണ്ടുപലക തെക്കേവീട് ലെയിൻ റസിഡന്റ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു.അഡ്വ.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കാട്ടാക്കട രവി അദ്ധ്യക്ഷത വഹിച്ചു.ജെ.ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.രക്ഷാധികാരി നവോദയ വി.കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ഗോപു,പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അമലടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രാമചന്ദ്രൻ, വാർഡ് മെമ്പർമാരായ എ.കെ.ദിനേശ്, ടി.സനൽകുമാർ,കൃഷ്ണസുജ,ആർ.വിനോദ് കുമാർ,കെ.രമണൻ, അഡ്വ.ശശിധരൻ, രാധാകൃഷ്ണൻ പ്രമീളാകുമാരി,കിഷോർകുമാർ എന്നിവർ പങ്കെടുത്തു.