കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവ്

Friday 23 January 2026 2:02 AM IST

പാലോട്: നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗത്തിൽ എടുത്തത് കർഷകരുടെ ഏറെ നാളത്തെ ആവശ്യത്തിനുള്ള പരിഹാരമാണ്. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അനുമതിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പേരയം ജയൻ ആദ്യമായി ഒപ്പിട്ടത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളും ആദിവാസി മേഖലകളും ചേർന്നതാണ് നന്ദിയോട് പഞ്ചായത്ത്. പകൽ സമയങ്ങളിൽപ്പോലും കാട്ടുമൃഗശല്യം രൂക്ഷമാണ്.