അനുശോചിച്ചു

Friday 23 January 2026 1:02 AM IST

പൂവാർ:കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗമായിരുന്ന ആന്റണിയുടെ നിര്യാണത്തിൽ താലൂക്ക് കമ്മിറ്റി അനുശോചിച്ചു. സമ്മേളനം താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ട്രഷറർ ഉച്ചക്കട ശശികുമാർ,ബാബു ചന്ദ്രനാഥ്, ജോൺ, ഗണേശൻ,മോഹൻലാൽ, മുക്കോല ഉണ്ണി, സതീന്ദ്രൻ നായർ, ഷാജി, ആനന്ദറാം, വിജിത എന്നിവർ സംസാരിച്ചു.