ഓഫീസ് തുറന്നു
Friday 23 January 2026 1:05 AM IST
തിരുവനന്തപുരം: പ്രമുഖ കമ്പനിയായ അൽസോൺ സോഫ്ട്‌വെയർ പ്രൈവറ്റ് ലിമിറ്റഡിന് ടെക്‌നോപാർക്കിൽ പുതിയ ഓഫീസ്. ടെക്‌നോപാർക്ക് ഫേസ് വൺ ക്യാമ്പസിലെ തേജസ്വിനി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഓഫീസ് തുറന്നത്. അൽസോൺ സോഫ്ട്‌വെയറിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ലിജിത്ത് അപ്പുക്കുട്ടനും സി.ടി.ഒയും സഹസ്ഥാപകനുമായ അനു ആചാരിയും സംയുക്തമായി പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. അൽസോൺ സോഫ്ട്‌വെയറിലെ ജീവനക്കാരും ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.