പാലിയേറ്റീവ് ദിനാചരണം

Thursday 22 January 2026 11:29 PM IST

മാന്നാർ: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മാന്നാർ സാമൂഹിഹ്യാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത.ഡി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീജിത്ത്, അംഗങ്ങളായ അജിത് പഴവൂർ, ഹസീന സലാം, വത്സല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം സ്റ്റീഫൻ ചാക്കോ കയ്യത്ര, പാലിയേറ്റീവ് നേഴ്സ് ഉമാ സർക്കാർ, ഫിസിയോതറാപ്പിസ്റ്റ് ദിവ്യ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡി.എൻ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് അഞ്ജു നന്ദിയും പറഞ്ഞു.