സ്കൂൾ കെട്ടിടം ഉദ്ഘാടനം

Thursday 22 January 2026 11:30 PM IST

മുഹമ്മ: കായിപ്പുറം ഗവ: ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് മിനിമോൾ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം.എസ്. ലത, എൻ.ആർ. മോഹിത്, ഡി. ഷാജി, സതീശൻ, സന്തോഷ് ഷൺമുഖൻ, ദീപാ അജിത് കുമാർ, ആർ. സജികുമാർ, എൻ. ഷിജു, ഷൈലജാ ചന്ദ്രൻ, വിനോമ്മാ രാജു, ബി.ജോസഫ്.പി ടി എ പ്രസിഡൻ്റ് ഇ. ടി. രമണൻ, ആർ. സജികുമാർ, പഞ്ചായത്ത് സെക്രട്ടറി എ.പി. മഹീധരൻ എന്നിവർ സംസാരിച്ചു.