സ്‌കൂ​ളി​ന് അ​വ​ധി നൽ​കി

Thursday 22 January 2026 11:31 PM IST

ആലപ്പുഴ : മാ​രാ​രി​ക്കു​ളം ഗ​വ. എൽ.പി സ്‌കൂ​ളിൽ മു​ണ്ടി​നീ​ര് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാൽ കൂ​ടു​തൽ കു​ട്ടി​ക​ളി​ലേ​യ്ക്ക് രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാൻ സ്‌കൂ​ളി​ന് ജ​നു​വ​രി 22 മു​തൽ 21 ദി​വ​സം അ​വ​ധി നൽ​കി ജി​ല്ലാ ക​ള​ക്ടർ ഉ​ത്ത​ര​വാ​യി. ഈ ദി​വ​സ​ങ്ങ​ളിൽ ക്ലാ​സു​കൾ ഓൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ടർ നിർ​വ​ഹി​ക്കേ​ണ്ട​താ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളിൽ മു​ണ്ടി​നീ​ര് പ​ടർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മുൻ​ക​രു​തൽ ന​ട​പ​ടി​കൾ ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ചേർ​ന്ന് ന​ട​ത്ത​ണ​മെ​ന്നുംകളക്ടറിന്റെ ഉ​ത്ത​ര​വിൽ പ​റ​ഞ്ഞു