വിഴിഞ്ഞത്ത് 100 കിലോയുടെ തിരണ്ടി മത്സ്യം
Friday 23 January 2026 2:12 AM IST
വിഴിഞ്ഞം: വറുതിയിലായ വിഴിഞ്ഞം തീരത്ത് ആഹ്ളാദമായി കട്ടകൊമ്പനും തിരണ്ടി മത്സ്യവുമെത്തി. മത്സ്യത്തൊഴിലാളികളുടെ കരമടി വലയിൽപ്പെട്ട കട്ടകൊമ്പന് 90കിലോ ഭാരം ഉണ്ടായിരുന്നു.16900രൂപയ്ക്കാണ് ലേലത്തിൽ പോയത്.100 കിലോയോളം ഭാരമുള്ള തിരണ്ടി മത്സ്യം 14500രൂപയ്ക്കാണ് ലേലത്തിൽ പോയത്. കട്ടകൊമ്പൻ കോട്ടയം സ്വദേശിയാണ് ലേലത്തിൽ പിടിച്ചത്.