വെർച്വൽ തൊഴിൽമേള നാളെ

Thursday 22 January 2026 11:33 PM IST

ആലപ്പുഴ :വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വെർച്വൽ തൊഴിൽമേള നാളെ നടക്കും. സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള. പുന്നപ്ര കാർമൽ കേളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജി, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കേളേജ് ഓഫ് എഞ്ചിനീയറിങ്, പുന്നപ്ര കേളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മനേജ്‌മെന്റ്, ചേർത്തല കേളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9037048977

.