അമൃത് ഭാരത് എക്സ്പ്രസ് പ്രതിദിന സർവീസാക്കണം
Thursday 22 January 2026 11:35 PM IST
ആലപ്പുഴ: പുതുതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ പ്രതിദിന സർവീസുകളായി മാറ്റണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. നാഗർകോവിൽ–മംഗലാപുരം, തിരുവനന്തപുരം നോർത്ത്–ചാർലാപ്പള്ളി റൂട്ടുകളിൽ അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിലവിൽ പരിമിത ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യവും സാമൂഹ്യ–സാമ്പത്തിക പ്രാധാന്യവും കണക്കിലെടുത്ത് ഈ ട്രെയിനുകൾ ഡെയിലി സർവീസുകളാക്കണം.
ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള എറണാകുളം–വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനും ഡെയിലി സർവീസായി മാറ്റണമെന്ന് എം.പി ആവശ്യപ്പെട്ടു.