അൽ അമീൻ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം
Thursday 22 January 2026 11:38 PM IST
അമ്പലപ്പുഴ : അൽ അമീൻ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം എ.ഡി.എം ആശ സി .എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എച്ച്.ബഷീർ അദ്ധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം ടിവി താരം അരുൺ ഗിന്നസ് നിർവ്വഹിച്ചു. അസലപ്പുഴ ഡിവൈ.എസ്.പി രാജേഷ് മുഖ്യാഥിതിയായി. ഓൾ ഇന്ത്യ പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ന്യൂഡൽഹി ബെസ്റ്റ് എജ്യുക്കേറ്റർ അവാർഡ് ജേതാവ് എ.എൽ ഹസീനയെ ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലകളിൽ മികവു തെളിയച്ചവർക്കും വിദ്യാഭ്യാസ ,കലാ കായിക പ്രതിഭകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രിൻസിപ്പയൽ എ.എൽ ഹസീന റിപ്പോർട്ട വതരണം നടത്തി.കാക്കാഴം മുസ്ലിം ജമാഅത്ത് സെക്രട്ടറി സഹീദ് മാവുങ്കൽ സ്വാഗതം പറഞ്ഞു