എഴുത്തച്ഛൻ പുരസ്‌കാര സമർപ്പണം 27ന്
Friday 23 January 2026 12:06 AM IST
തൃശൂർ: 2025 ലെ എഴുത്തച്ഛൻ പുരസ്‌കാരം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ കെ.ജി.എസിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രശസ്തിപത്രം വായിക്കും. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ, പുരസ്‌കാര നിർണയസമിതി ചെയർമാൻ എൻ.എസ്. മാധവൻ എന്നിവർ ആദരഭാഷണം നടത്തും. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.