ഡാൻസ് മത്സരവും സൗന്ദര്യ മത്സരവും
Friday 23 January 2026 12:06 AM IST
തൃശൂർ: ട്രൂത്ത്ഹണ്ട് മീഡിയയുടെ ആഭിമുഖ്യത്തിൽ തൃശൂർ ശോഭ സിറ്റി മാളിൽ 24ന് ഗ്രാൻഡ് ഡാൻസ് മത്സരവും 25 ന് സൗന്ദര്യ മത്സരവും സംഘടിപ്പിക്കുന്നു. നൃത്തസംവിധായകൻ അൻഷാദ് അസീസും കുട്ടികളുടെ നൃത്തസംവിധായകൻ തൻവിൻ താജുമാണ് നൃത്ത മത്സരങ്ങൾ ആസൂത്രണം ചെയ്യുന്നത്. 25 ന് വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ക്രിസ് വേണുഗോപാൽ, ദിവ്യ ക്രിസ്, ബാലതാരം ദുർഗ വിനോദ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇവന്റ് ലീഡർഷിപ്പ് ചീഫ് കോ-ഓർഡിനേറ്റർ ദൃശ്യ ഷിജോ ജോൺ, ട്രൂത്ത്ഹണ്ട് മീഡിയ എം.ഡിയും സി.ഒ.ഒയുമായ ജീഷ്‌ന നന്ദഗോപാൽ, കൊറിയോഗ്രാഫർ അൻഷാദ് അസീസ്, രാജ് കീർത്തി നായർ എന്നിവർ പങ്കെടുത്തു. രജിസ്‌ട്രേഷന് ഫോൺ: 7012527084.