യുവമോർച്ച മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം
Friday 23 January 2026 12:08 AM IST
തൃശൂർ: ശബരിമലയിൽ കൊള്ള നടത്തിയത് സി.പി.എം - കോൺഗ്രസ് കുറുവാ സംഘമെന്നാരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. പടിഞ്ഞാറെ കോട്ടയിൽ നിന്നാംഭിച്ച മാർച്ച് കല്‌ക്ടേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ജേക്കബ്, അഡ്വ. കെ.ആർ. ഹരി, അധീന ഭാരതി, രാഹുൽ നന്ദിക്കര എന്നിവർ പ്രസംഗിച്ചു. കെ.എം. ദിനിൽ ലാൽ , കാളിദാസ്, കൃഷ്ണ ദത്ത് എന്നിവർ നേതൃത്വം നൽകി.