സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
Friday 23 January 2026 12:11 AM IST
തൃശൂർ: 'ദക്ഷിണ മേഖല കാർഷിക മേള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ നിർവഹിച്ചു. കാർഷിക സർവകലാശാല ഫെബ്രുവരി 18 മുതൽ 22 വരെ വെള്ളാനിക്കരയിലുള്ള സെൻട്രൽ ക്യാമ്പസിൽ വച്ചാണ് പരിപാടി. കാർഷിക സർവകലാശാലാ ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ബിനു പി. ബോണി അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല ഭരണ സമിതി അംഗം ഡോ. പി. കെ. സുരേഷ്‌കുമാർ ആശംസകൾ അർപ്പിച്ചു. സർവകലാശാല വിദ്യാർത്ഥി ക്ഷേമ വിഭാഗം മേധാവി ഡോ.എ. ലത മേളയുടെ ലോഗോ പ്രകാശനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ശ്രീവത്സൻ ജെ. മേനോൻ ടാഗ് ലൈൻ പ്രകാശനം ചെയ്തു.