ജയ് ജവാൻ സൈനിക പ്രണാമവും ദേശഭക്തി ഗാനാഞ്ജലിയും 26ന്

Friday 23 January 2026 12:13 AM IST

തൃശൂർ: നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'ജയ് ജവാൻ 2026' എന്ന സൈനിക പ്രണാമവും ദേശഭക്തി ഗാനാഞ്ജലിയും 26ന് വൈകിട്ട് നാലിന് തൃശൂർ ടൗൺ ഹാളിൽ നടക്കും. അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ നാവികസേന മുൻ മേധാവി അഡ്മിറൽ ആർ. ഹരികുമാർ വിശിഷ്ടാതിഥിയാകും.

വീരമൃത്യു വരിച്ച ഹവിൽദാർ വി.കെ. ഈനാശുവിന്റെ പത്‌നി ഷിജി ഈനാശു, റിട്ട. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ എന്നിവരെ ആദരിക്കും.കേണൽ എച്ച്. പദ്മനാഭൻ, എം.ഡി. സോമശേഖർ, ഗണേഷ്, സുധാബിന്ദു ശശികുമാർ, ശ്രീരജ് സി. എന്നിവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ പ്രവീൺ സുകുമാരൻ, സുധാബിന്ദു ശശികുമാർ, മഞ്ജുള ബാലചന്ദ്രൻ, മോഹൻ കുമാർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.