കെ.എസ്.ഗോകുൽദാസ്
Friday 23 January 2026 12:15 AM IST
ആലപ്പുഴ: വെള്ളക്കിണർ കല്യാൺവില്ലയിൽ കയർ വ്യവസായിയായിരുന്ന കല്യാണിപ്പിള്ളയുടെ മകനും ആലപ്പുഴ മുൻ നഗരസഭാദ്ധ്യക്ഷൻ കെ.എസ്.ജനാർദ്ദനന്റെ സഹോദരനും, ചെന്നൈ കട്ടീമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനുമായിരുന്ന കെ.എസ്.ഗോകുൽദാസ് (89) ചെന്നൈ കാവേരി ആശുപത്രിയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30നു ബസന്റ് നഗർ ക്രിമറ്റോറിയത്തിൽ. ഭാര്യ: പരേതയായ ഡോ.ശാന്തി ഗോകുൽദാസ്. മക്കൾ: ഡോ.ജി.കല്യാൺ കുമാർ (കട്ടീമ എക്‌സ്‌പോർട്സ് ചെന്നൈ), ഹേമമാലിനി രാജശേഖരൻ (മലയിത - ബുട്ടിക് സെക്കന്തരാബാദ്). മരുമക്കൾ: രാജശേഖർ (ആമ്പ്രോ ബിസ്‌ക്കറ്റ് ഹൈദരാബാദ്) , യോഗിത കുമാർ (ചെന്നൈ)