പപ്പാ ആൻഡ് മിയ ' അരങ്ങിൽ

Friday 23 January 2026 12:16 AM IST

തൃശൂർ: ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ 'പപ്പാ ആൻഡ് മിയ 'സംഗീത നൃത്തനാടകം അരങ്ങിലെത്തിക്കുന്നു. ഇന്ന് വൈകീട്ട് ഏഴിനാണ് ഷോ അവതരണം. അച്ഛനും അമ്മയും മക്കളും സ്‌നേഹത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബങ്ങൾ സമൂഹത്തിൽ അനിവാര്യമെന്നതാണ് ഇതിവൃത്തം. ആധുനിക ദൃശ്യശ്രാവ്യ ലൈറ്റ് ആൻഡ് ഷോയാണ്. ദേവമാതയിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന 15 നൃത്യ നൃത്തങ്ങൾ ഷോയുടെ പ്രത്യേകതയാണ് . ഇംഗ്ലീഷ് - മലയാളം ഭാഷകളിലാണ് അവതരണമെന്ന് ദേവമാത സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.