കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല
Friday 23 January 2026 12:17 AM IST
തൃശൂർ: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല സംഘടിപ്പിച്ചു. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നെല്ല്, തെങ്ങ്, വാഴ, കമുക്, സുഗന്ധ വിളകൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങു വർഗങ്ങൾ, കൂൺ കൃഷി, തേനീച്ച വളർത്തൽ, പുതുതലമുറ ഫലവൃക്ഷങ്ങൾ തുടങ്ങിയവയെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്തു. കേര റീജ്യണൽ പ്രൊജക്ട് ഡയറക്ടർ പി.ഉണ്ണിരാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ,സുരേഷ് സി.തമ്പി, മീന മാത്യു, ഡോ. എസ്. സ്വപ്ന, ശ്രീബാല അജിത്ത്, ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.