ഭാരവാഹനങ്ങൾ നഗരപരിധിയിൽ നിന്നും ഒഴിവാക്കണം

Friday 23 January 2026 2:48 AM IST

കോട്ടയം: വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുവാൻ കൂടുതൽ ശാസ്ത്രീയ പഠനങ്ങളും ചർച്ചകളും നടത്തണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. രാവിലെ 8 മുതൽ വൈകുന്നേരം എട്ട് മണി വരെ എം സി റോഡിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ ഭാരവാഹനങ്ങൾ ഒഴിവാക്കി വഴി തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. മറ്റു പാതകൾ നിർമ്മിച്ചു ലുലു മാളിലേക്ക് ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തി വിടണം, നിലവിലുള്ള റോഡുകൾ വീതി കൂട്ടി നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

എ.സി സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു.