കാത്തിരിപ്പകേന്ദ്രം പുനർനിർമിച്ചു
Friday 23 January 2026 2:49 AM IST
വഞ്ചിമല: എലിക്കുളം പഞ്ചായത്ത് ഏഴാംവാർഡിലെ പ്ലാന്തറയിൽ ജീർണാവസ്ഥയിലായ ബസ് കാത്തിരിപ്പകേന്ദ്രം പുനർനിർമ്മിച്ചു. 1987ൽ കോൺഗ്രസ് വാർഡ് കമ്മിറ്റി നിർമ്മിച്ചതായിരുന്നു ഇത്. പഞ്ചായത്തംഗം വി.ഐ.അബ്ദുൽകരീമിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം. വഞ്ചിമല പള്ളി വികാരി ഫാ.തോമസ് നിരപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വി.ഐ.അബ്ദുൽകരീം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ജെ.തോമസ് പാലക്കുഴ, മദർ സുപ്പീരിയർ ജ്യോതി, ഗീതാ രാജു, ജോഷി കെ.ആന്റണി, ആൻസി ജെയിംസ്, മറിയമ്മ തച്ചിലേടത്ത്, ജിബിൻ ശൗര്യാംകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നി വേഴമ്പശ്ശേരി, ബിബിൻ മറ്റപ്പള്ളി, സിബി പുളിക്കൽ, ജോണി ഒറ്റപ്ലാക്കൽ, മനോജ് നെല്ലാംതടം, സാബു വഞ്ചിമല, ഷാർജ ബെന്നി, സെബാസ്റ്റ്യൻ കടപ്ലാക്കൽ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.