സമ്മാനങ്ങൾ നൽകി

Friday 23 January 2026 2:50 AM IST

കോട്ടയം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് കളക്ടർ ചേതൻ കുമാർ മീണ സമ്മാനങ്ങൾ നൽകി. നജീലാബീഗം , ജലജ വി. നായർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. എസ്.ആർ. ആരതി, ഡി. ഷാജിമോൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഭരണഭാഷാ വിഭാഗം ജൂണിയർ സൂപ്രണ്ട് ഷാഫി എം. ഷംസ് തുടങ്ങിയവർ പങ്കെടുത്തു