മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം
Friday 23 January 2026 2:51 AM IST
കോട്ടയം: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
അദ്ദേഹം നേരിട്ട് കുറ്റവാളി അല്ലായിരിക്കാം. എങ്കിലും ക്രമസമാധാന നില ഉൾപ്പെടെ ജനങ്ങളുടെ പൊതുവായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതയുള്ള സർക്കാരിന്റെ അധിപൻ എന്നുള്ള നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് തോമസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.