പുസ്തക ശേഖരണം

Friday 23 January 2026 2:54 AM IST

കോട്ടയം: പട്ടികജാതിവർഗ വിദ്യാർഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. കളക്ടറേറ്റിൽ സ്ഥാപിച്ച വാൾ ഒഫ് ലെറ്റേഴ്സിൽ അദ്ദേഹം ആദ്യ പുസ്തകം നിക്ഷേപിച്ചു.

കളക്ടറേറ്റിലെ കളക്ഷൻ സെന്റർ മുഖേന ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.